SignIn
Kerala Kaumudi Online
Thursday, 22 October 2026 6.18 PM IST

ഗുരുവായൂർ ദേവസ്വത്തിൽ സൗരവൈദ്യുതി: 250 കിലോവാട്ട് പദ്ധതിയുടെ സമർപ്പണം ഇന്ന്

  • 1

  • ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നടപ്പാക്കുന്ന സൗരോർജ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്. ദേവസ്വം കാര്യാലയത്തിലും പാഞ്ചജന്യം റസ്റ്റ് ഹൗസിലും സ്ഥാപിച്ച പുരപ്പുറ സൗരോർജ പദ്ധതി വഴി 250 കിലോവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുക. പദ്ധതിയുടെ സമർപ്പണം ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.
  • വൈദ്യുതി സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സൗരവൈദ്യുതി ഉത്പാദന രംഗത്തേക്ക് കടക്കുന്ന സംസ്ഥാനത്തെ ആദ്യ ദേവസ്വം ബോർഡാണ് ഗുരുവായൂർ. ആദ്യഘട്ടമെന്ന നിലയിൽ തെക്കെ നടയിലെ ദേവസ്വം കാര്യാലയത്തിലും പാഞ്ചജന്യം റസ്റ്റ് ഹൗസിലുമാണ് പുരപ്പുറ സൗരോർജ പദ്ധതി നടപ്പാക്കുന്നത്.
  • 545 വാട്ടിന്റെ 144 സോളാർ പാനലുകൾ സ്ഥാപിച്ചു. മറ്റ് ഉപകരണങ്ങളും പ്രവർത്തനസജ്ജമാക്കി. ഉത്പാദിപ്പിക്കുന്ന വൈദ്യതി മൂന്ന് ഗ്രിഡ് ബന്ധിത ഇൻവെർട്ടർ വഴി ദേവസ്വം പവർഹൗസിലെത്തിക്കും. ദേവസ്വം ഇലക്ട്രിക്കൽ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ സ്ഥാപിച്ച പദ്ധതിയുടെ കരാർ സോളാർ ടെക് റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ്. അഞ്ചു വർഷത്തെ വാർഷിക അറ്റകുറ്റപ്പണിയും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പദ്ധതി വിവരം

  • വൈദ്യുതി ഉത്പാദനം വർഷത്തിൽ: 250 കിലോവാട്ട്
  • ഒരു ദിവസത്തെ വൈദ്യുതി ഉത്പാദനം: 1000 വാട്ട്
  • ഉത്പാദിപ്പിക്കുന്നത് ഉപയോഗത്തിന്റ 20%
  • വൈദ്യുതി ചാർജ് ഇനത്തിൽ ലാഭം: 2 ലക്ഷം
  • സൗരോർജ പദ്ധതിക്ക് ചെലവ്: 1.9 കോടി രൂപ
  • സ്ഥാപിച്ചത് 545 വാട്ടിന്റെ 144 സോളാർ പാനലുകൾ

സാദ്ധ്യമായ ദേവസ്വം സ്ഥാപനങ്ങളിലെല്ലാം സൗരോർജ പദ്ധതി നടപ്പാക്കും. കൂടാതെ വേങ്ങാട്ടെ 12 ഏക്കർ തുറസായ സ്ഥലത്ത് സോളാർ പാടം സ്ഥാപിച്ച് സൗരവൈദ്യപതി ഉത്പാദിപ്പിക്കാൻ പദ്ധതി തയ്യാറാക്കും. ഇതിനായുള്ള പദ്ധതികൾക്ക് ദേവസ്വം രൂപം നൽകി വരികയാണ്.

- ഡോ. വി.കെ. വിജയൻ, ദേവസ്വം ചെയർമാൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL