SignIn
Kerala Kaumudi Online
Thursday, 22 October 2026 7.07 PM IST

യെച്ചൂരി : ഇ.എം.എസ് സ്മൃതിയിലെ സ്ഥിര സാന്നിദ്ധ്യം

1

തൃശൂർ : അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ തൃശൂർ സന്ദർശനങ്ങളുടെ ഓർമ്മകളുമായി നാട്. സി.പി.എമ്മിന്റെയും വർഗ ബഹുജന സംഘടനകളുടെയും പല പരിപാടികളിലും പതിവു തെറ്റാതെ പങ്കെടുക്കുന്ന വ്യക്തിത്വമാണ് സീതാറാം യെച്ചൂരി. കോസ്റ്റ്‌ഫോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇ.എം.എസ് സ്മൃതിയുടെ ഉദ്ഘാടകനായും മുഖ്യപ്രാസംഗികനായും എല്ലാ വർഷവും അദ്ദേഹം തൃശൂരിലെത്തിയിരുന്നു.

ജില്ലയിലെ നിരവധി നേതാക്കളുമായി ഏറെ വ്യക്തിബന്ധം പുലർത്തിയിരുന്ന യെച്ചൂരിയുടെ സൗമ്യമുഖമാണ് അണികളെ ആകർഷിച്ചിരുന്നത്. 2018ൽ തൃശൂരിൽ നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ നിറ സാന്നിദ്ധ്യമായിരുന്നു അദ്ദേഹത്തിന്റേത്.

തേക്കിൻകാട് മൈതാനിയിൽ പൊതു സമ്മേളനത്തിലടക്കം പതിനായിരങ്ങളെ അഭിവാദ്യം ചെയ്തായിരുന്നു അദ്ദേഹം മടങ്ങിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പൊഴിച്ച് എല്ലാ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം തൃശൂരിലുണ്ടായിരുന്നു. സി.പി.എമ്മിൽ അണികളെ ആകർഷിക്കാൻ കഴിയുന്ന നേതാക്കളിൽ ഒരാളായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL