SignIn
Kerala Kaumudi Online
Thursday, 22 October 2026 6.18 PM IST

മതത്തെ മൂല്യതലത്തിൽ അറിയണം : ഡോ.സുനിൽ പി.ഇളയിടം

1

മാള : മതത്തെ മൂല്യതലത്തിൽ അറിഞ്ഞ ഒരാൾക്ക് മറ്റൊരു മതത്തിന്റെ മൂല്യത്തോട് വിദ്വേഷമില്ലെന്നും അവിടെയാണ് മതം സാർവത്രികമാകുന്നതെന്നും ഡോ:സുനിൽ പി.ഇളയിടം അഭിപ്രായപ്പെട്ടു. പുരോഗമന കലാസാഹിത്യ സംഘം മാള ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ 'സർവമത സമ്മേളനം നൂറാം വാർഷികം, കാലിക പ്രസക്തി' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മതത്തെ അറിഞ്ഞവന് മതം പ്രമാണമല്ല. പലമത സാരവുമേകം എന്നാണ് ശ്രീ നാരായണഗുരു പറഞ്ഞിട്ടുള്ളത്. എ.വി.ഷൗക്കത്ത് മുഖ്യാതിഥിയായി. ടി.കെ.സന്തോഷ് അദ്ധ്യക്ഷനായി. രമ രാഘവൻ, എം.രാജേഷ്, പി.കെ.കിട്ടൻ, മുരളി ചുണ്ടേക്കാട്ട്, അഡ്വ.വി.വി.ജയരാമൻ, ഷീബ ഗിരീശൻ, എം.സി.പോൾ എന്നിവർ പങ്കെടുത്തു. സമ്മേളനത്തിന് മുന്നോടിയായി രമേശ് കരിന്തലക്കൂട്ടം നാടൻ പാട്ടുകൾ അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL