SignIn
Kerala Kaumudi Online
Thursday, 22 October 2026 5.14 PM IST

തിരുവില്വാമല നിറമാല 19 ന്

1

തിരുവില്വാമല: മധ്യകേരളത്തിലെ ക്ഷേത്രോത്സവത്തിന് തുടക്കമിടുന്ന തിരുവില്വാമല നിറമാല 19ന്. വില്വാദ്രിനാഥന് വാദ്യാർച്ചന നടത്താൻ നൂറുകണക്കിന് കലാകാരന്മാരാണ് സന്നിധിയിലെത്തുന്നത്. തിരുനാവായയിൽ നിന്നെത്തിക്കുന്ന പതിനായിരത്തോളം താമരപ്പൂക്കൾക്കൊണ്ട് രാമലക്ഷ്മണന്മാരുടെ ശ്രീകോവിലുകളും ക്ഷേത്രാങ്കണവും അലങ്കരിക്കും.
19ന് രാവിലെ അഞ്ചിന് അഷ്ട പദി, ആറിന് നാഗസ്വരം, എട്ടിന് ശീവേലി എഴുന്നള്ളിപ്പിൽ പഞ്ചാരിമേളത്തിന് കിഴക്കൂട്ട് അനിയൻമാരാർ പ്രാമാണികനാകും. രണ്ടിന് കാഴ്ചശ്ശീവേലിക്ക് കുനിശ്ശേരി അനി യൻമാരാർ പഞ്ചവാദ്യത്തിന് പ്രാമാണികനാകും. വെള്ളിയാഴ്ച പുലർ ച്ചെ ഒന്നിന് മദ്ദളകേളി, കൊമ്പുപറ്റ് തുടർന്ന് ശീവേലി എഴുന്നള്ളിപ്പ് നടക്കും. മേളത്തിന് കുത്താമ്പുള്ളി മോഹനൻ, പഞ്ചാവാദ്യത്തിന് പട്ടിപ്പറമ്പ് വിജയൻ തുടങ്ങിയവർ പ്രാമാണികരാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL