SignIn
Kerala Kaumudi Online
Thursday, 22 October 2026 6.10 PM IST

പുലികളി ചരിത്രത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും

1

തൃശൂർ: നാലോണ നാളിലെ പുലികളിയോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കായുള്ള ജില്ലാ തല ചിത്രരചനാ മത്സരം നടന്നു. സീതാറാം മിൽ ദേശം പുലിക്കളി സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് ഉത്രാടപുലിവര നടത്തിയത്. ചിത്രകാരൻ ആർട്ടിസ്റ്റ് നന്ദൻ പിള്ള പൂക്കളും ഇലകളും ഉപയോഗിച്ച് പുലിമുഖം വരച്ച് ഉദ്ഘാടനം നിർവ്വഹിച്ചു പുലിക്കളി സംഘാടക സമിതി പ്രസിഡന്റ് ബാലസുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. കോ- ഓഡിനേറ്റർ കെ. കേശവദാസ്, കോർപറേഷൻ കൗൺസിലർ എ.കെ. സുരേഷ്, ഡോ. പൽപ്പു ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി റിഷി പൽപ്പു, സോണി എം.ജി, ഐ. മനീഷ് കുമാർ, കെ. വിഷ്ണു എന്നിവർ പങ്കെടുത്തു. എൽ.പി , യു.പി , ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി /ഡിഗ്രി വിഭാഗങ്ങളിലായിരുന്നു മത്സരം. വിജയികൾക്കുള്ള സമ്മാന വിതരണം തിങ്കളാഴ്ച വൈകിട്ട് പുലിക്കളി ചമയ ഉദ്ഘാടന ചടങ്ങിൽ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL