SignIn
Kerala Kaumudi Online
Thursday, 22 October 2026 6.16 PM IST

പുലികളി: നാളെ നഗരത്തിൽ ഗതാഗത നിയന്ത്രണം

1

തൃശൂർ: പുലികളിയുടെ ഭാഗമായി നാളെ രാവിലെ മുതൽ തൃശൂർ നഗരത്തിൽ ഗതാഗത ക്രമീകരണം. രാവിലെ മുതൽ സ്വരാജ് റൗണ്ടിലും ഓണാഘോഷം നടക്കുന്ന തേക്കിൻകാട് മൈതാനിയിലെ നായ്ക്കനാൽ പ്രദേശത്തും വാഹന പാർക്കിംഗ് ഉണ്ടാകില്ല. ഉച്ചയ്ക്ക് രണ്ട് മുതൽ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. പുലികളി തീരുന്നതുവരെ ഒരു തരത്തിലുള്ള വാഹനങ്ങൾക്കും റൗണ്ടിലേക്ക് പ്രവേശനമുണ്ടാകില്ല.

ക്രമസമാധാന പാലനത്തിനും, ഗതാഗത ക്രമീകരണത്തിനുമായി തൃശൂർ അസി. കമ്മിഷണറുടെ കീഴിൽ പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ജനങ്ങൾ തിങ്ങിക്കൂടുന്ന പ്രധാന സ്ഥലങ്ങളിലും, തേക്കിൻകാട് മൈതാനം, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം നിരീക്ഷിക്കുന്നതിനായി സി.സി.ടി.വി കാമറകളും സ്ഥാപിച്ചിട്ടുണ്ട്.

എമർജൻസി ടെലിഫോൺ നമ്പറുകൾ:

സിറ്റി പൊലീസ് കൺട്രോൾ റൂം: 0487 2424193

ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ: 0487 2424192

ട്രാഫിക് പൊലീസ് യൂണിറ്റ്: 0487 2445259

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL