കൊടുങ്ങല്ലൂർ : ചേരമാൻ ജുമാ മസ്ജിദിൽ നബിദിനം സമുചിതം ആഘോഷിച്ചു. ഗവ. ഹയർസെക്കൻഡറി സ്കൂൾ പരിസരത്ത് നിന്നാരംഭിച്ച വർണാഭമായ നബിദിന റാലി ചേരമാൻ മസ്ജിദിൽ സമാപിച്ചു. വിവിധ മസ്ജിദുകളിലെ ഇമാമുമാരുടെ നേതൃത്വത്തിൽ മൗലൂദ് പാരായണം നടത്തി. ചേരമാൻ മഹല്ല് പ്രസിഡന്റ് എൻ.എ. റഫീഖ്, സെക്രട്ടറി സി.വൈ. സലിം, വൈസ് പ്രസിഡന്റ് കെ.എസ്. മുഹമ്മദ് ബഷീർ, ട്രഷറർ വി.എ. ഇബ്രാഹിം, ജോയിന്റ് സെക്രട്ടറി പി.ഐ. ബഷീർ, എ.കെ. നവാസ്, നൗഷാദ് അറയ്ക്കൽ, എം.എം. സിനീർ എന്നിവർ സംസാരിച്ചു. മഹല്ല് ഇമാം ഡോ. മുഹമ്മദ് സലിം നദ്വി മിലാദ് സന്ദേശത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |