കൊടുങ്ങല്ലൂർ: തൃശൂർ-കൊടുങ്ങല്ലൂർ റോഡ് ഗതാഗതയോഗ്യമാക്കി ജനങ്ങളുടെ യാത്രാക്ലേശം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴ നട്ട് പ്രതിഷേധിച്ചു. തിരുവോണ നാളിൽ നാരായണമംഗലം ജംഗ്ഷൻ മുതൽ ചാപ്പാറ വരെയാണ് പ്രതിഷേധം നടത്തിയത്. യൂത്ത് മണ്ഡലം പ്രസിഡന്റ് ജസീൽ അലങ്കാര അദ്ധ്യക്ഷനായി. ബ്ലോക്ക് കമ്മിറ്റി മുൻ പ്രസിഡന്റ് പി.യു. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. നിഷാഫ് കുര്യാപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. സുജ ജോയ്, മുഹ്സിൻ ഇസ്ഹാഖ്, യൂസഫ് പടിയത്ത്, ഷഹീൻ കെ. മൊയ്തീൻ, എം.എസ്. അഭിനവ്, ബൈജു മനയത്ത്, സമദ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |