കൊരട്ടി: ബി.എം ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തിയായ കൊരട്ടി പടിഞ്ഞാറെ അങ്ങാടി റോഡിന്റെ ഉദ്ഘാടനം സനീഷ്‌കുമാർ ജോസഫ് എം.എൽ.എ നിർവഹിച്ചു. 2022 - 23 സാമ്പത്തിക വർഷത്തെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 93 ലക്ഷം രൂപയാണ് റോഡ് നിർമ്മാണത്തിനായി എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചത്. ഇരുവശങ്ങളിലും ടൈൽ വിരിച്ച് നടപ്പാതയും ഡ്രെയിനേജും സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രമണ്യൻ, വാർഡ് അംഗം ചാക്കപ്പൻ പോൾ വെളിയത്ത് പഞ്ചായത്ത് അംഗങ്ങളായ വർഗീസ് തച്ചുപറമ്പിൽ, ഗ്രേസി സ്‌കറിയ, വർഗീസ് പയ്യപ്പിള്ളി, ബിജോയ് പെരേപ്പാടൻ, കൊരട്ടി പള്ളി വികാരി ഫാ. ജോൺസൺ കക്കാട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |