SignIn
Kerala Kaumudi Online
Thursday, 22 October 2026 6.18 PM IST

പി.കെ. ഗോപാലകൃഷ്ണൻ സ്മാരക മന്ദിരം ഉദ്ഘാടനം

rk4

കയ്പമംഗലം: പി.കെ. ഗോപാലകൃഷ്ണൻ സ്മാരക മന്ദിരം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ഇ.ടി. ടൈസൺ എ.എൽ.എ അദ്ധ്യക്ഷനായി. ലൈബ്രറി ഉദ്ഘാടനം സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗം കെ.പി. രാജേന്ദ്രനും മീറ്റിംഗ് ഹാൾ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജനും നിർവഹിച്ചു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എൻ. ജയദേവൻ, ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, വി.എസ്. സുനിൽകുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ചന്ദ്രശേഖരൻ, ജില്ലാ അസി. സെക്രട്ടറി ടി.ആർ. രമേഷ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം കെ.ജി. ശിവാനന്ദൻ, ജില്ലാ എക്സിക്യട്ടിവ് അംഗങ്ങളായ ടി.കെ. സുധീഷ്, കെ.എസ്. ജയ, മണ്ഡലം സെക്രട്ടറി ടി.പി. രഘുനാഥ്, അഡ്വ. എ.ഡി. സുദർശൻ എന്നിവർ സംസാരിച്ചു. മതിൽമൂല കണ്ടയ്നർ റോഡിൽ നിന്നും ആരംഭിച്ച പ്രകടനം മതിലകം സെന്ററിൽ സമാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL