തൃശൂർ: ചൂരക്കോട്ടുകാവ് ശ്രീ ദുർഗ വാദ്യകലാസമിതിയുടെ വാദ്യസൗഷ്ഠവം പുരസ്കാരം തിമില കലാകാരൻ പരക്കാട് തങ്കപ്പൻ മാരാർക്ക്. പുരസ്കാരദാനച്ചടങ്ങിൽ ക്ഷേത്രവാദ്യ കലാ അക്കാഡമി സംസ്ഥാന പ്രസിഡന്റ് അന്തിക്കാട് പദ്മനാഭൻ അദ്ധ്യക്ഷനാകും. തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി ഉദ്ഘാടനം ചെയ്യും. മദ്ദള കലാകാരൻ ചെർപ്പുളശ്ശേരി ശിവൻ പുരസ്കാരം നൽകും. സാഹിത്യകാരൻ ഡോ. എൻ.പി. വിജയകൃഷ്ണൻ വിശിഷ്ട മുഖ്യാതിഥിയാകും. അടാട്ട് കുട്ടൻ, കല്ലാറ്റ് ശിവശങ്കരക്കുറുപ്പ് എന്നിവരെ ആദരിക്കും. തിരുവമ്പാടി സെക്രട്ടറി ഗിരീഷ് കുമാർ, ദേവസ്വം ഓഫീസർ ഗോപേഷ്, ചൂരക്കോട്ടുകാവ് ഉപദേശക സമിതി പ്രസിഡന്റ് വിജയകുമാർ, സെക്രട്ടറി ഗോപിനാഥ് എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |