SignIn
Kerala Kaumudi Online
Thursday, 22 October 2026 8.10 PM IST

അക്വാറ്റിക് ക്ലബിൽ നൃത്ത, കലാവിരുന്ന്

aquatic

തൃശൂർ: ആയിരത്തിലേറെ അംഗങ്ങളുള്ള അക്വാറ്റിക് ക്ലബിന്റെ ഓണാഘോഷങ്ങളുടെ സമാപനം കലാവിരുന്നുകളടങ്ങിയ മെഗാഷോയായി നടത്തി. പ്രസിഡന്റ് ജോസ് പുതുക്കാടൻ ഉദ്ഘാടനം ചെയ്തു. ബാഡ്മിന്റൺ അടക്കം വിവിധ മത്സരങ്ങളിലെ ജേതാക്കൾക്ക് സമ്മാനങ്ങൾ നൽകി.
പ്രസിഡന്റ് ജോസ് പുതുക്കാടൻ നയിച്ച ഭരണസമിതി അംഗങ്ങളുടെ നൃത്തം, ടെസി പറോക്ക, റിന ജോസഫ് എന്നിവർ നയിച്ച തിരുവാതിരക്കളി, ഫാഷൻ ഷോ, ടിസയും അഡ്വ. അജിത് തോമസും നയിച്ച ഫ്യൂഷൻ ഡാൻസ് തുടങ്ങി ഇരുപതിലേറെ ആകർഷകമായ നൃത്ത, കലാവിരുന്ന് അരങ്ങേറി. ഡോ. സറീന ഗിൽവാസ്, ടിസ ചാക്കോള, രേണു ഫ്രാൻസി, മൈക്കിൾ അഞ്ചലോ, ജോൺ ആലുക്ക എന്നിവർ കലാവിരുന്നിനു നേതൃത്വം നൽകി. സെക്രട്ടറി ജോഫി ജോസഫ് സ്വാഗതം പറഞ്ഞു. കുടുംബാംഗങ്ങൾ അടക്കം 1,300 പേർ പങ്കെടുത്തു. ക്ലബിന്റെ 40-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രത്യേക ആഘോഷ പരിപാടികൾ ഒരുക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL