
തൃശൂർ: കോർപ്പറേഷൻ പരിധിയിലെ കെട്ടിങ്ങൾക്ക് 2016 മുതൽ ഏർപ്പെടുത്തിയ വസ്തുനികുതി പരിഷ്‌കരണത്തിലുള്ള പലിശ ഒഴിവാക്കി നൽകുമെന്ന് മേയർ എം.കെ.വർഗീസ്. നികുതി ഗഡുക്കളായി അടയ്ക്കാനുമാകും. കെട്ടിടങ്ങൾക്ക് 2010വരെ ആനുവൽ റെന്റൽ വാല്യുവിന്റെ (എ.ആർ.വി.) അടിസ്ഥാനത്തിലാണ് നികുതി ഈടാക്കിയിരുന്നത്. 2011 മുതൽ അത് തറ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിലാക്കി.
കോർപ്പറേഷൻ ഉൾപ്പെടെ പല തദ്ദേശ സ്ഥാപനങ്ങളും ഈ സംവിധാനം നടപ്പിലാക്കിയിരുന്നില്ല. 2019ൽ മന്ത്രിയായിരുന്ന എ.സി.മൊയ്തീൻ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് 2016മുതൽ വസ്തുനികുതി പരിഷ്‌കരണം നടത്താൻ ഉത്തരവിട്ടിരുന്നു. എന്നാൽ പ്രളയം, കൊവിഡ് മൂലം ഇതും നടപ്പായില്ല. പുതിയ കെട്ടിടങ്ങൾക്ക് പരിഷ്‌കരിച്ചാണ് ഈടാക്കിയത്. പിന്നീട് കെ സ്മാർട് പദ്ധതിയിലേക്ക് മാറിയതോടെ നികുതി അടയ്ക്കാനാവാത്ത സ്ഥിതിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |