
തൃശൂർ : ജില്ലാ ജനറൽ ആശുപത്രിയിലെ വികസന പ്രവർത്തനങ്ങൾക്ക് രണ്ട് കോടി അനുവദിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച കാറ്റഗറി ഒന്ന് വിഭാഗത്തിൽപെട്ട ആംബുലൻസ്, ലിഫ്‌റ്റ്, സുരക്ഷാ ക്യാമറ, അഞ്ച് ഡയാലിസിസ് യൂണിറ്റ് എന്നീ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് എം.എൽ.എ യോഗത്തിൽ അറിയിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നിർമ്മാണം പൂർത്തിയാക്കി പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്ന നടപടി ദ്രുതഗതിയിൽ നടത്താനും കിഫ്ബി ഫണ്ടിൽ നിർമ്മാണ പ്രവർത്തനം ആരംഭിക്കാനും തീരുമാനമായി. ഒല്ലൂക്കര പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് കെട്ടിട നിർമ്മാണത്തിനായി 30 ലക്ഷവും അനുവദിച്ചു. ഡെപ്യൂട്ടി മേയർ എം.എൽ.റോസി, ഡി.എം.ഒ, ആശുപത്രി സൂപ്രണ്ട് പി.ഡബ്ല്യു.ഡി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |