SignIn
Kerala Kaumudi Online
Thursday, 22 October 2026 5.12 PM IST

വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ പുള്ളിൽ മിനിഷട്ടർ തുറന്നു

pullu
പുള്ളിൽ എഫ്.ആർ.പി ഷട്ടറുകളുടെ ഉദ്ഘാടനം സി.സി.മുകുന്ദൻ എം.എൽ.എ നിർവഹിക്കുന്നു.

ചാഴൂർ : വർഷക്കാലത്ത് അധികജലം സ്ലൂയിസിലൂടെ ഒഴുക്കിക്കളയാനും വേനൽക്കാലത്ത് വെള്ളം സംഭരിച്ച് അടയ്ക്കാനും തൊഴിലാളികൾ ഇല്ലാതെ കർഷകർക്ക് ഹാൻഡിൽ ലിവർ ഉപയോഗിച്ച് ഷട്ടർ ഉയർത്താനും താഴ്ത്താനും കഴിയുന്ന ജർമ്മൻ സാങ്കേതിക വിദ്യയിൽ സ്ഥാപിച്ച ആലപ്പാട് പുള്ള് ചാഴൂർ മേഖലയിലെ എഫ്.ആർ.പി ഷട്ടറുകളുടെ ഉദ്ഘാടനം സി.സി.മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. പുള്ള് അമ്പലത്താഴം, 17ാം നമ്പർ ചാൽ, താമരക്കുളം, പുളിഞ്ചോട്, ഷാപ്പ് കൽവർട്ട് എന്നിവിടങ്ങളിലായി ഏഴ് ഷട്ടറാണ് സ്ഥാപിച്ചത്. കോൾ മേഖലയിലെ പ്രഥമ സംരംഭമാണ് പുള്ളിലേത്.
എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 30 ലക്ഷം ഉപയോഗിച്ചാണ് കോൾ മേഖലയിലെ കർഷകർക്ക് വളരെ ഉപകാരപ്രദമായ പ്രവൃത്തി നടപ്പിലാക്കിയത്. ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ആലപ്പാട് പുള്ള് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി.ഹരിലാൽ, ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ സി.വി.ബൈജു, അസിസ്റ്റന്റ് എൻജിനീയർ സിബു, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഷേർലി, എ.ഡി.എ മിനി ജോസഫ്, കോൾ കർഷക സംഘം സെക്രട്ടറി കെ.കെ.കൊച്ചു മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി തിലകൻ, പഞ്ചായത്ത് അംഗങ്ങളായ ഷില്ലി ജിജുമോൻ, വിനീത ബെന്നി, കെ.വി.ഇന്ദുലാൽ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL