തൃപ്രയാർ: 25ാമത് തൃപ്രയാർ നാടകവിരുന്നിന് തിരശ്ശീല ഉയർന്നു. ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ ചെയർമാൻ ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരം കോട്ടയം രമേഷ് ഉദ്ഘാടനം ചെയ്തു. പരിമിതിക്കുള്ളിൽ നിന്ന് അഡ്ജസ്റ്റ് ചെയ്ത് കളിക്കാൻ വിധിക്കപ്പെട്ട കലയാണ് നാടകമെന്ന അദ്ദേഹം പറഞ്ഞു. ആബാലവൃദ്ധം ജനങ്ങൾ ആസ്വദിച്ചിരുന്ന നാടകം ഇന്ന് യുവജനങ്ങളിൽ നിന്ന് അകന്നു.
അവർക്ക് കൂടി ആസ്വാദ്യകരമായ നാടകങ്ങൾ ഉണ്ടാവണമെന്ന് രമേഷ് അഭിപ്രായപ്പെട്ടു. നാടക സിനിമാ താരം പയ്യന്നൂർ മുരളി , മുൻ എം.എൽ.എമാരായ കെ.യു.അരുണൻ, ഗീത ഗോപി, പി.എം.അഹമ്മദ്, അനിൽ പുളിക്കൽ, ഇ.പി.ഹരീഷ് മാസ്റ്റർ, കെ.വി.രാമകൃഷ്ണൻ, കെ.ആർ.ബിജു എന്നിവർ സംസാരിച്ചു. മുഗൾ ജ്വല്ലറി ഉടമ അബ്ദുൽ അസീസ്, പി.കെ.സുഭാഷ് ചന്ദ്രൻ മാസ്റ്റർ എന്നിവരെ ആദരിച്ചു. 11 പുതിയ നാടകങ്ങളാണ് നാടകവിരുന്നിൽ അരങ്ങേറുക. ആദ്യദിവസം തിരുവനന്തപുരം സംസ്കൃതിയുടെ 'നാളത്തെ കേരള' അരങ്ങേറി. എല്ലാ ദിവസവും വൈകിട്ട് ഏഴിനാണ് നാടകാവതരണം .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |