SignIn
Kerala Kaumudi Online
Thursday, 22 October 2026 6.19 PM IST

ശക്തൻ സ്റ്റാൻഡ് കോൺക്രീറ്റിംഗ്: 75 ലക്ഷത്തിന്റെ കരാറിന് 3 കോടി !

1
ത​ക​ർ​ന്ന് ​മ​ഴ​യി​ൽ​ ​വെ​ള്ളം​ ​കെ​ട്ടി​നി​ൽ​ക്കു​ന്ന​ ​തൃ​ശൂ​ർ​ ​ശ​ക്ത​ൻ​ ​ബ​സ് ​സ്റ്റാ​ൻ​ഡ്.

തൃശൂർ: തകർന്ന ശക്തൻ സ്റ്റാൻഡിൽ ഒടുക്കം കോൺക്രീറ്റിംഗ് നടത്തുന്നു. പത്തുകൊല്ലം മുൻപ് 75 ലക്ഷത്തിന് ഉറപ്പിച്ച കരാറിന് ഇന്ന് നൽകേണ്ടി വരിക, രണ്ടര മുതൽ മൂന്ന് കോടി വരെ. രാജൻ ജെ. പല്ലൻ മേയറായിരിക്കെയാണ് ഒരു വശം 75 ലക്ഷം രൂപയ്ക്ക് കോൺക്രീറ്റിംഗ് നടത്തിയത്. കോഴിക്കോട്, ഗുരുവായൂർ കുന്നംകുളം ഭാഗത്തേക്കുള്ള ബസുകൾ നിറുത്തിയിടുന്ന ഭാഗമാണ് കോൺക്രീറ്റിംഗ് നടത്തിയത്.

പാലക്കാട്, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ ഭാഗത്തേക്കുള്ള ബസുകൾ നിറുത്തുന്ന ഭാഗമാണ് ഇപ്പോൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. ഇതിനായും അന്ന് ടെൻഡർ വിളിക്കുകയും കരാർ ഉറപ്പിക്കുകയും ചെയ്തെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നടന്നില്ല. പിന്നീട് ഭരണത്തിലെത്തിയ എൽ.ഡി.എഫ് കരാർ റദ്ദാക്കി. ഉടൻ കോൺക്രീറ്റിംഗ് നടത്തിയാൽ ക്രെഡിറ്റ് മുഴുവൻ മുൻ ഭരണസമിതിക്ക് പോകുമെന്ന കാരണത്താലാണ് കരാർ റദ്ദാക്കിയതത്രെ.

പച്ചക്കറിമാർക്കറ്റും, മത്സ്യ മാർക്കറ്റും ശക്തൻ സ്റ്റാൻഡിന്റെ ഒരു ഭാഗവും അന്ന് കോൺക്രീറ്റ് ചെയ്തിരുന്നു. തുടർന്നുവന്ന ഭരണസമിതി ശക്തൻ സ്റ്റാൻഡ് ഒഴികെ അരിയങ്ങാടിയും മറ്റു സ്ഥലങ്ങളും കോൺക്രീറ്റ് ചെയ്തു. എന്നിട്ടും സ്റ്റാൻഡ് സിമിന്റിടാൻ തയ്യാറായില്ല. തകർന്ന സ്റ്റാൻഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബസ് സമരം നടത്തിയതോടെയാണ് കോർപറേഷൻ അനങ്ങി തുടങ്ങിയത്.

ബസ് ജീവനക്കാരുമായി നടത്തിയ ചർച്ചയിൽ സ്റ്റാൻഡ് നന്നാക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പു നൽകി. ഇതിന്റെ ഭാഗമായി ഇന്നലെ സ്റ്റിയറിംഗ് കമ്മിറ്റി കൂടുകയും ടെൻഡർ നടപടികളിലേക്ക് കടക്കാനും ധാരണയായി. എന്നാൽ 75 ലക്ഷം രൂപയ്ക്ക് തീരേണ്ട പ്രവൃത്തിക്ക് രണ്ടര മുതൽ മൂന്നു കോടി വരെ വരുമെന്നാണ് എൻജിനിയർമാരുടെ റിപ്പോർട്ട്. കോടികൾ നഷ്ടമുണ്ടായാലും ചെയ്യാതിരിക്കാൻ പറ്റാത്ത കുരുക്കിൽ പെട്ടിരിക്കുകയാണ് ഭരണസമിതി.


കോടികളുടെ നഷ്ടം: രാജൻ പല്ലൻ

അഭിമാന പ്രശനം മൂലം കോർപറേഷൻ എൽ.ഡി.എഫ് ഭരണസമിതി കോടികളാണ് നഷ്ടമുണ്ടാക്കിയത്. പത്തു വർഷം മുമ്പ് കുറഞ്ഞ തുകയ്ക്ക് സ്റ്റാൻഡ് നന്നാക്കാൻ ഉണ്ടാക്കിയ കരാർ നടപ്പാക്കിയിരുന്നെങ്കിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകില്ലായിരുന്നു. താൻ മേയറാരിക്കെ ചെയ്ത കോൺക്രീറ്റിംഗ് ഇപ്പോഴും യാതൊരു കുഴപ്പവുമില്ലാതെ നിലനിൽക്കുന്നുണ്ട്.

- രാജൻ പല്ലൻ, പ്രതിപക്ഷ നേതാവ്

കേസാണ് പ്രശ്നം: വർഗീസ് കണ്ടംകുളത്തി
ശ​ക്ത​ൻ​ ​സ്റ്റാ​ൻ​ഡി​ൽ​ ​കോ​ൺ​ക്രീ​റ്റിം​ഗ് ​​വൈ​കി​യ​ത​ല്ല, കേസായിരുന്നു പ്രശ്നം. ​വി​ക​സ​നത്തിന് ​തീ​രു​മാ​നമെടുത്തിരുന്നു. ​​എ​ന്നാ​ൽ​ ​ക​ഴി​ഞ്ഞ​ ​യു.​ഡി.​എ​ഫ് ​ഭ​ര​ണ​കാ​ല​ത്തെ ​കേ​സ് ​നി​ല​വി​ലു​ള്ള​തി​നാ​ലാ​ണ് ​ന​ട​പ്പാ​ക്കാ​നാ​കാ​തെ​ ​വ​ന്ന​ത്.​ ​സ്റ്റാ​ൻ​ഡ് ​പൊ​ളി​ച്ച് ​വി​ക​സ​നം​ ​ന​ട​ത്താ​നാ​ണ് ​ആ​ലോ​ചി​ച്ച​ത്.​ ​എ​ന്താ​യാ​ലും​ ​കേ​സ് ​തീ​ർ​ന്നു.​ ​കോ​ൺ​ക്രീ​റ്റിം​ഗ് ​ആ​ദ്യം​ ​ന​ട​ത്തും.

- ​വ​ർ​ഗീ​സ് ​ക​ണ്ടം​കു​ള​ത്തി, സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​

ശ​ക്ത​ൻ​ ​വി​ക​സ​നം​:​ ​ഇ​ന്ന് ​യോ​ഗം
തൃ​ശൂ​ർ​:​ ​ശ​ക്ത​ൻ​ ​വി​ക​സ​നം​ ​ന​ട​പ്പാ​ക്കു​ന്ന​ത് ​സം​ബ​ന്ധി​ച്ച് ​ആ​ലോ​ചി​ക്കാ​ൻ​ ​ഇ​ന്ന് ​ഉ​ച്ച​യ്ക്കു​ശേ​ഷം​ ​മൂ​ന്നി​ന് ​കൗ​ൺ​സി​ല​ർ​മാ​രു​ടെ​ ​യോ​ഗം​ ​ചേ​രും.​ ​ശ​ക്ത​ൻ​ ​വി​ക​സ​നം​ ​സം​ബ​ന്ധി​ച്ച് ​ഒ​രു​ ​ക​രാ​റു​കാ​ര​നു​മാ​യി​ ​ഉ​ണ്ടാ​യ​ ​കേ​സ് ​അ​വ​സാ​നി​പ്പി​ച്ച​തി​നാ​ലാ​ണ് ​പു​തി​യ​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കാ​ൻ​ ​യോ​ഗം​ ​ചേ​രു​ന്ന​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL