തൃശൂർ : കുടുംബശ്രീ 'ഹാപ്പിനസ് സെന്റർ' പദ്ധതിയുടെ ഭാഗമായുള്ള ത്രിദിന ജില്ലാതല പരിശീലനത്തിന് ഗുരുവായൂർ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ തുടക്കമായി. ഒരുമനയൂർ, പാവറട്ടി, എറിയാട്, വാടാനപ്പിള്ളി, പോർക്കുളം, നടത്തറ, കാറളം, വേളൂക്കര എന്നീ സി.ഡി.എസുകൾക്കാണ് ആദ്യ പരിശീലനം. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ പ്രതിനിധികളും വിവിധ മേഖലകളിലെ വിദഗ്ദ്ധരേയും ഉൾപ്പെടുത്തിയാണ് പരിശീലനം. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. യു. സലീൽ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ.കെ. പ്രസാദ് അദ്ധ്യക്ഷനായി. എസ്.സി. നിർമൽ, ഡോ. യു. മോനിഷ, എം.എ. അജിഷ, ആദർശ് പി. ദയാൽ, അമ്പിളി ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |