
തൃപ്രയാർ: ക്ഷേത്ര വാദ്യകലാ ആസ്വാദക സമിതിയുടെ ശ്രീരാമപാദ സുവർണ്ണ മുദ്രാ പുരസ്കാരം തിമിലവാദ്യ കലാവിദ്വാൻ കേളത്ത് കുട്ടപ്പമാരാർക്ക് നൽകും. 23ന് വൈകീട്ട് ആറിന് തൃപ്രയാർ എകാദശി കലാ സാംസ്കാരിക വേദിയിൽ ഹൈക്കോടതി ജഡ്ജി പി.ഗോപിനാഥ് പുരസ്കാരം സമ്മാനിക്കും. സംഗീതസംവിധായകനും പിന്നണി ഗായകനുള്ള സംസ്ഥാന അവാർഡ് ജേതാവുമായ വിദ്യാധരൻ മാസ്റ്റർ, മൃദംഗകലാകാരൻ തൃശൂർ ബി.ജയറാം, വാദ്യകലാകാരന്മാരായ പരക്കാട് തങ്കപ്പൻ മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ എന്നിവരെ ആദരിക്കും. വാദ്യകലാ സമിതിയുടെ നേത്യത്വത്തിൽ ഒക്ടോബറിൽ ആരംഭിച്ച വാദ്യോപാസന 26ന് സമാപിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഭാരവാഹികളായ പി.ജി.നായർ, വിനോദ് നടുവത്തേരി, എൻ.കെ.ചിദംബരൻ, സി.പ്രേംകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |