തൃശൂർ: ഓൺലൈൻ ടാക്സികൾക്ക് കോടതി ഉത്തരവ് പാലിച്ച് സർവീസ് നടത്തുന്നതിനുള്ള സൗകര്യമൊരുക്കണമെന്ന് ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ ഭാരവാഹികൾ. ഒ.ടി.ഡി.യു സംസ്ഥാന സെക്രട്ടറി നവാസ് പൊന്നാനി യാത്രക്കാരുമായി പോകുമ്പോൾ ലോക്കൽ ടാക്സി ഡ്രൈവർമാർ ഗുരുവായൂർ ക്ഷേത്ര പരിസരത്ത് വാഹനം തടഞ്ഞ സംഭവത്തിൽ ഊബർ ടാക്സിക്കാർ പരാതി നൽകിയപ്പോൾ അക്രമികളെ സഹായിക്കുന്ന നിലപാട് സ്വീകരിച്ച ഗുരുവായൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയ്ക്ക് എതിരെ ഡി.ജി.പി നടപടിയെുക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യരക്ഷാധികാരി അഡ്വ ടി.ആർഎസ് കുമാർ, സംസ്ഥാന പ്രസിഡന്റ് കെ.ടി സാഹിർ, ജിജോ സക്കറിയ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |