
ഗുരുവായൂർ: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിൽ ജനുവരി ഒന്ന് മുതൽ ഗുരുവായൂർ ക്ഷേത്രത്തിലെ വിവിധ ചടങ്ങുകളിൽ മുൻപുണ്ടായിരുന്നത് പോലെ ആനകളെ പങ്കെടുപ്പിക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. 2012 ലെ നാട്ടാന പരിപാലനചട്ടം പൂർണമായി പാലിച്ചാകും ആനകളെ ക്ഷേത്രച്ചടങ്ങുകളിൽ പങ്കെടുപ്പിക്കുക. ചെയർമാൻ ഡോ.വി.കെ.വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ദേവസ്വം ഭരണസമിതിയാണ് തീരുമാനമെടുത്തത്. ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, വി.ജി.രവീന്ദ്രൻ, മനോജ് ബി.നായർ, അഡ്മിനിസ്‌ടേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |