SignIn
Kerala Kaumudi Online
Thursday, 22 October 2026 4.43 PM IST

' കാവലും' കവചമാകുന്നില്ല: കൂട്ടം തെറ്റി, ഒറ്റപ്പെട്ട് !

1

  • കുട്ടികൾ കുറ്റവാളികളാകുന്നത്
  • പ്രതിമാസം 15
  • മൂന്ന് മാസത്തിനിടെ
  • 40 ഓളം

തൃശൂർ : കുറ്റകൃത്യങ്ങളിൽ പെടുന്ന കുട്ടികളെ നേർവഴിക്ക് നയിക്കാൻ കൊണ്ടുവന്ന ബോധവത്കരണ പദ്ധതി ' കാവലിനും' പ്രതിരോധിക്കാനാകാതെ കുറ്റകൃത്യങ്ങൾ. പുതുവർഷത്തലേന്ന് രാത്രി തേക്കിൻകാട് മൈതാനിയിൽ യുവാവ് കൊല്ലപ്പെട്ടത് പതിനാലുകാരന്റെ കുത്തേറ്റായിരുന്നു. 14 ഉം 15 ഉം വയസുള്ള രണ്ട് പേരായിരുന്നു പ്രതികൾ. തേക്കിൻകാട് മൈതാനിയിൽ ഇരിക്കുന്നതിനെ, കൊല്ലപ്പെട്ട ലിവിൻ ചോദ്യം ചെയ്തതാണ് കത്തിക്കുത്തിൽ കലാശിച്ചത്.
പതിന്നാലുകാരൻ കൈവശമുണ്ടായിരുന്ന കത്തികൊണ്ടാണ് ആക്രമിച്ചത്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതിനാൽ സ്‌കൂളിൽ നിന്ന് പുറത്തായ ആളാണ്. ശിശു സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നിയമവുമായി പൊരുത്തപ്പെടാത്തവർക്ക് നൽകുന്ന പ്രവർത്തനത്തിന്റെ ഭാഗമായി ഇരുവരെയും പല തവണ കൗൺസിലിംഗിന് വിധേയമാക്കി. കഞ്ചാവ് ലോബിയുമായും ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു.
പ്രതിമാസം പതിനഞ്ചിലേറെ കേസാണ് ഇത്തരത്തിൽ കുട്ടികൾക്കെതിരെ ചുമത്തുന്നത്. ഇതിനേക്കാൾ ഇരട്ടിയിലേറെ കേസ് സ്‌റ്റേഷനിൽ വരുന്നുണ്ടെങ്കിലും പലതും രജിസ്റ്റർ ചെയ്യാതെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ശാസിച്ചും കൗൺസലിംഗ് നടത്തിയും വിട്ടയക്കും. പോക്‌സോ മുതൽ കൊലപാതകം വരെയുള്ള കേസാണ് രജിസ്റ്റർ ചെയ്യുക. നിലവിൽ രജിസ്റ്റർ ചെയ്യുന്ന കേസിൽ കൂടുതലും മോഷണക്കുറ്റങ്ങളാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു. പല കുട്ടികളും ചെറുപ്പത്തിലേ ലഹരിക്കടിമപ്പെട്ടാണ് ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിൽ നാൽപ്പതോളം കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

' കാവൽ ' പദ്ധതി

നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികൾക്ക് മന:ശാസ്ത്രപരവും സാമൂഹികവുമായ പരിരക്ഷയും പിന്തുണയും നൽകുക, കുറ്റം ചെയ്യാൻ കുട്ടി നിർബന്ധിതമാകുന്ന സാഹചര്യം തടയുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ജില്ലാ ശിശു സംരക്ഷണ ഓഫീസർ, കൗൺസിലർമാർ, സന്നദ്ധ സംഘടനകളിലെ പ്രോഗ്രാം ഓഫീസർ, കേസ് വർക്കർ എന്നിവരടങ്ങുന്ന സമിതിയാണ് പ്രവർത്തനം നടത്തുന്നത്.

വല വീശിപിടിച്ച് ലഹരി മാഫിയ

സ്‌കൂളും കോളേജും കേന്ദ്രീകരിച്ച് ലഹരി മാഫിയ വട്ടമിട്ട് പറക്കുകയാണ്. എക്‌സൈസ്, പൊലീസ്, മറ്റ് വിവിധ വകുപ്പുകൾ നിരന്തരമായ ബോധവത്കരണം നടത്തുമ്പോഴാണ് അതിനെയെല്ലാം നോക്കുകുത്തിയാക്കി ലഹരി മാഫിയ പിടിമുറുക്കുന്നത്. സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ക്ലബ്ബുകൾ ഉൾപ്പെടെയുണ്ടെങ്കിലും അദ്ധ്യയന വർഷാരംഭത്തിൽ നടക്കുന്ന യോഗങ്ങളിൽ അവസാനിക്കുകയാണ് പലതിന്റെയും പ്രവർത്തനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, KAVAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL