
ഗുരുവായൂർ: സാംസ്‌കാരിക സംഘടനയായ 'ദൃശ്യ'യുടെ ഭാവഗീതി പുരസ്‌കാരം പിന്നണി ഗായകൻ പി.ജയചന്ദ്രന്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണ് പുരസ്‌കാരം. ശനിയാഴ്ച വൈകീട്ട് നാലരയ്ക്ക് ഗുരുവായൂർ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ പുരസ്‌കാരം നൽകും. ജയചന്ദ്രന്റെ ഗാനങ്ങൾ കോർത്തിണക്കി ' മഞ്ഞലയിൽ മുങ്ങി തോർത്തി' എന്ന ദൃശ്യ സംഗീതാവിഷ്‌കാരമുണ്ടാകും. ദൃശ്യയുടെ ജീവകാരുണ്യ പദ്ധതിയായ ജീവനത്തിന്റെ മൂന്നാം ഘട്ടം നഗരസഭാധ്യക്ഷൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.കെ.ഗോവിന്ദദാസ്, ജനറൽ കൺവീനർ ആർ.രവികുമാർ, അരവിന്ദൻ പല്ലത്ത്, വി.പി.ആനന്ദൻ, പി.ശ്യാംകുമാർ, എം.ശശികുമാർ, വി.പി.ഉണ്ണികൃഷ്ണൻ, ആർ.ജയകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |