
തൃശൂർ : ആഘോഷപൂർവം പുതുവർഷത്തെ വരവേറ്റ് നാട്. പുതുവർഷ തലേന്ന് നാടെങ്ങും ആഘോഷത്തിമർപ്പിലായിരുന്നു. ആട്ടും പാട്ടും പടക്കം പൊട്ടിച്ചുമാണ് പുതുവർഷത്തെ വരവേറ്റത്. നഗരത്തിൽ കോർപ്പറേഷന്റെയും ബോച്ചെയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൺ ബേൺ ആയിരങ്ങളെ ആകർഷിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഗീതപരിപാടികൾ അരങ്ങേറി. പൊലീസിന്റെ നേതൃത്വത്തിൽ കർശന പരിശോധനകളും മറ്റും നടന്നു. ഭിന്നശേഷി കുട്ടികളുമായി കളക്ടർ അർജുൻ പാണ്ഡ്യൻ പുതുവർഷത്തെ വരവേറ്റു. ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കളുടെ സംഘടനയായ പരിവാറിന്റെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. കേരള സർക്കാരിന്റെ ഭിന്നശേഷി പുരസ്‌കാരം നേടിയ ആൻ മൂക്കൻ, പൂജ രമേഷ് എന്നിവർ ഉൾപ്പെടെ 16 കുട്ടികളും അവരുടെ മാതാപിക്കളുമാണ് കളക്ടറെ സന്ദർശിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |