SignIn
Kerala Kaumudi Online
Thursday, 22 October 2026 5.34 PM IST

ഹൈക്കോടതി ഉത്തരവ്: പൂരം വെടിക്കെട്ടിലും പ്രതീക്ഷ

1

തൃശൂർ: വേല വെടിക്കെട്ടിന് അനുമതി ലഭിച്ചതോടെ പൂരം വെടിക്കെട്ടും നടക്കുമെന്ന പ്രതീക്ഷയിൽ പൂര പ്രേമികൾ. പാറമേക്കാവ്, തിരുവമ്പാടി വേല വെടിക്കെട്ട് നടത്തുന്നത് നിരോധിച്ച് കളക്ടർ നൽകിയ ഉത്തരവിനെതിരെയാണ് ദേവസ്വം ഭാരവാഹികൾ ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര നിയമമനുസരിച്ച് വെടിക്കെട്ട് അനുവദിക്കാൻ സാധിക്കില്ലെന്നായിരുന്നു കളക്ടറുടെ ഉത്തരവ്. വെടിക്കെട്ടിന് അനുമതി ലഭിച്ചതോടെ പൂരം വെടിക്കെട്ട് നടക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാറും വ്യക്തമാക്കി. തിരുവമ്പാടി വേല മൂന്നിനും പാറമേക്കാവ് വേല അഞ്ചിനുമാണ്. പൂരം നടത്തിപ്പിനുള്ള എല്ലാ പ്രതിസന്ധികളും ഒന്നൊന്നായി മാറി വരുന്നതിൽ പൂര പ്രേമികൾക്കും ആശ്വാസമായി. ആന എഴുന്നള്ളിപ്പിന് ഹൈക്കോടതി ഉത്തരവായിരുന്നു പ്രതിസന്ധിയായത്. പിന്നീട് സുപ്രീം കോടതിയെ സമീപിച്ചാണ് പരിഹരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, POORAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL