
ഗുരുവായൂർ: യജ്ഞശാലയിൽ അഗ്നി പകർന്നതോടെ മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ മഹാരുദ്രയജ്ഞത്തിന് സമാരംഭം. പതിനൊന്ന് വെള്ളിക്കലശങ്ങളിൽ നിറച്ച ദ്രവ്യങ്ങൾ ശ്രീരുദ്രം മന്ത്രം ജപിച്ച് ചൈതന്യമാക്കിയ ശേഷം ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് ശ്രീ മഹാദേവന് അഭിഷേകം ചെയ്യുന്നത് ദർശിക്കാൻ നിരവധി ഭക്തജനങ്ങളെത്തി. കലാമണ്ഡലം ഈശ്വരനുണ്ണിയുടെ ചാക്യാർകൂത്ത്, ഭക്തിയും യുക്തിയും എന്ന വിഷയത്തിൽ ഡോ:ബി.ജയപ്രകാശിന്റെ ഭക്തിപ്രഭാഷണം, ഗുരുവായൂർ ശശി മാരാർ, കോട്ടപ്പുറം വിഘ്നേഷ് അയ്യർ എന്നിവരുടെ ഇരട്ട കേളി, മമ്മിയൂർ വിഷ്ണുപ്രസാദ് മാരാർ, ഗുരുവായൂർ വിഷ്ണുപ്രസാദ് മാരാർ എന്നിവരുടെ തായമ്പക, നാഗക്കാവിൽ നാഗപ്പാട്ട്, പാതിരിക്കുന്നത്ത് കുളപ്പുറത്ത് മനയ്ക്കൽ സദാനന്ദൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ സർപ്പബലി എന്നിവയും ഉണ്ടായി. എല്ലാ ദിവസവും പ്രസാദ ഊട്ടുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |