SignIn
Kerala Kaumudi Online
Thursday, 22 October 2026 4.43 PM IST

മണപ്പുറം ബീച്ച് ഫെസ്റ്റിവൽ സമാപിച്ചു

fest

എടമുട്ടം: ആയിരങ്ങളെ നിർവൃതിയിലാറാടിച്ച് കഴിമ്പ്രം മണപ്പുറം ബീച്ച് ഫെസ്റ്റിവൽ സമാപിച്ചു. ഡിസം. 23ന് ആരംഭിച്ച ഫെസ്റ്റിവലിന്റെ സമാപനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ വിവിധതരം നാടൻ മത്സരങ്ങൾ അരങ്ങേറി. വൈകിട്ട് ഇല്ലം മ്യൂസിക്കൽ ബാൻഡിന്റെ സംഗീതവിസ്മയം. തുടർന്ന് കൊച്ചി9 ഫ്രീക്കിന്റെ ഡി.ജെ നെറ്റും വാട്ടർഡ്രമ്മും നടന്നു. പുതുവത്സര രാവിനെ വരവേൽക്കാൻ 40 അടി ഉയരമുള്ള ക്രിസ്മസ് പാപ്പ ഫയർ ഷോ സി.പി.ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി.പി.സാലിഹ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി കോഡിനേറ്റർ പി.എസ്.ഷജിത്ത് അദ്ധ്യക്ഷത വഹിച്ചു. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിതാ ആഷിക്, ജനറൽ കൺവീനർ ശ്രേയസ് രാമചന്ദ്രൻ, പി.എസ്.നിമോദ്, ഷിബു നെടിയിരിപ്പിൽ, എൻ.വി.ദേവൻ, പി.കെ.രാജീവ് എന്നിവർ സംസാരിച്ചു. വർണ്ണ മഴയും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, MANAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL