
ചെറുതുരുത്തി: ചെറുതുരുത്തി കലാമണ്ഡലത്തിൽ സമീപത്ത് നിന്നും വെട്ടിക്കാട്ടി തഴപ്ര പൊറ്റയിൽ വീട്ടിൽ പി.കെ.അലി, മകൾ ഫാത്തിമ റസ്‌ല എന്നിവർക്കാണ് കടന്നൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. തഴപ്രയിലെ വീട്ടിൽ നിന്നും മകളുടെ ഡി-ഫാം പഠനാവശ്യത്തിന് സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യുന്നതിന് ചെറുതുരുത്തിയിലേക്ക് പോവുകയായിരുന്നു അലിയും മകളും. ഫോൺ വന്നതിനെ തുടർന്ന് ബൈക്ക് നിറുത്തവേ കടന്നലുകൾ ആക്രമിക്കുകയായിരുന്നു. തൊട്ടടുത്ത കടയിലെ ആളുകൾ രക്ഷയ്ക്ക് എത്തിയെങ്കിലും അവർക്കും കടന്നലിന്റെ ആക്രമണം ഉണ്ടായതിനെ തുടർന്ന് കടയ്ക്കുള്ളിൽ കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അതുവഴി വന്ന ആംബുലൻസിൽ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തൊട്ടടുത്ത പെട്രോൾ പമ്പിലെ ജീവനക്കാരിക്കും കടന്നൽ കുത്തേറ്റു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |