SignIn
Kerala Kaumudi Online
Thursday, 22 October 2026 5.34 PM IST

ലിവിനും വിദ്യാർത്ഥികളും സ്ഥിരം പ്രശ്‌നക്കാർ

1

തൃശൂർ : കഴിഞ്ഞദിവസം പതിന്നാലുകാരന്റെ കുത്തേറ്റ് മരിച്ച യുവാവും കേസിൽ അറസ്റ്റിലായ വിദ്യാർത്ഥികളും സ്ഥിരം പ്രശ്‌നക്കാരെന്ന് പൊലീസ്. കൊല്ലപ്പെട്ട ലിവിനെതിരെ പൊതുസ്ഥലത്ത് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിന് നാല് കേസുണ്ട്. ലിവിൻ രാത്രി തേക്കിൻകാട് മൈതാനത്ത് താമസിക്കുന്ന വ്യക്തിയാണെന്ന് പൊലീസ് പറയുന്നു. പുത്തൻപള്ളിയിൽ തിരുന്നാളാഘോഷത്തിനിടെ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കാൻ ശ്രമിച്ച ലിവിനെ താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. ലിവിനൊപ്പം രണ്ട് സുഹൃത്തുക്കളും മൂന്ന് പെൺ സുഹൃത്തുക്കളും ഉണ്ടായിരുന്നതായും പറയുന്നു. അറ്റസ്റ്റ് ചെയ്ത വിദ്യാർത്ഥികൾ സ്‌കൂളിലും പുറത്തും സ്ഥിരം പ്രശ്‌നക്കാരായിരുന്നു. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന് പതിന്നാലുകാരനെ നേരത്തെ സ്‌കൂളിൽ നിന്നും പുറത്താക്കിയിരുന്നു. ലഹരിയുപയോഗത്തിനും ലഹരി വിൽപനയ്ക്കുമെതിരെ മണ്ണുത്തി, വിയ്യൂർ സ്റ്റേഷനിൽ കേസുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, LIVIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL