SignIn
Kerala Kaumudi Online
Thursday, 22 October 2026 5.13 PM IST

ദുരിതപ്പെയ്ത്ത് : ധനസഹായം തിങ്കളാഴ്ച്ച മുതൽ അക്കൗണ്ടുകളിലേക്ക്,​ 12,057 കുടുംബങ്ങൾക്ക് 5,000 രൂപ വീതം

august-1-news
1

തൃശൂർ : കഴിഞ്ഞ ജൂലായ് 29, 30, 31 തിയതികളിൽ കനത്തമഴയിൽ നാശനഷ്ടം സംഭവിച്ചവർക്ക് ധനസഹായ വിതരണം അടുത്ത ദിവസം ആരംഭിക്കുമെന്ന് മന്ത്രി കെ.രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യഘട്ടത്തിൽ വീട്ടിൽ താമസിക്കാൻ സാധിക്കാതെ ദുരിതാശ്വാസ ക്യാമ്പിലേക്കും ബന്ധുവീട്ടിലേക്കും താമസം മാറ്റിയവർക്ക് അയ്യായിരം രൂപ വീതം നൽകും. തിങ്കളാഴ്ച്ച മുതൽ അവരവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറും.

ഏഴ് താലൂക്കിലായി 12,057 കുടുംബങ്ങൾക്കാണ് തുക നൽകുക. കൃഷിനാശം സംഭവിച്ചവർക്കും മൃഗസംരക്ഷണ മേഖലയിൽ നഷ്ടം സംഭവിച്ചവർക്കുമുള്ള ധനസഹായം ഈ മാസം വിതരണം ചെയ്യും. എസ്.ഡി.ആർ.എഫ്, എം.ഡി.ആർ.എഫ് ഫണ്ടുകളിൽ നിന്നാണ് തുക അനുവദിച്ചത്. കളക്ടർ അർജുൻ പാണ്ഡ്യനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

തകർന്നത് 1859 വീടുകൾ

മൂന്നു ദിവസത്തെ മഴയിൽ പൂർണമായും ഭാഗികമായും തകർന്നത് 1,859 വീടുകളാണ്. ഇതിൽ 167 വീടുകളാണ് പൂർണമായി തകർന്നത്. 1692 വീടുകൾ ഭാഗികമായി തകർന്നു. ഇവർക്കുള്ള ധനസഹായം ഈ മാസം വിതരണം ചെയ്യും. 15 ശതമാനം മുതൽ നൂറ് ശതമാനം വരെ അഞ്ച് സ്ലാബുകളാക്കി തിരിച്ചാണ് സഹായം വിതരണം ചെയ്യുക. 15 ശതമാനം നഷ്ടം സംഭവിച്ചവർ 12,500 രൂപ മുതൽ നൂറ് ശതമാനം നഷ്ടം സംഭവിച്ചവർക്ക് പരമാവധി നാല് ലക്ഷം രൂപ വരെയാണ് നൽകുക.

5,000 രൂപ വീതം ധനസഹായം ഇങ്ങനെ

തൃശൂർ 5486
തലപ്പിള്ളി 946
കുന്നംകുളം 741
ചാവക്കാട് 940
മുകുന്ദപുരം 3,177
കൊടുങ്ങല്ലൂർ 145
ചാലക്കുടി 622

ആകെ 12,057

വീട് തകർന്നവർക്ക് പണം അഞ്ച് സ്ളാബിൽ

  • ധനസഹായം 12,500 മുതൽ പരമാവധി 4 ലക്ഷം വരെ
  • പൂർണമായി തകർന്ന വീടുകൾ 167
  • ഭാഗികമായി തകർന്നത് 1,692

ആകെ വിതരണം ചെയ്യുക 6.28 കോടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL