SignIn
Kerala Kaumudi Online
Thursday, 22 October 2026 6.15 PM IST

"ഡി.സി.സി. പ്രസിഡന്റിനെ" ഹൈജാക്ക് ചെയ്ത് നാൽവർ സംഘം 

ramya-haridas
1

തൃശൂർ: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രഖ്യാപനം തടഞ്ഞതിന് പിന്നിൽ പ്രവർത്തിച്ചത് നാൽവർ സംഘം. ഡി.സി.സി പ്രസിഡന്റിനെയും യു.ഡി.എഫ് കൺവീനറെയും എ.ഐ.സി.സി നേതൃത്വം പ്രഖ്യാപിക്കാൻ നടപടി തുടങ്ങിയപ്പോഴാണ് ഈ നാൽവർ സംഘം ഇടപെട്ടതത്രേ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ കണ്ട നേതാക്കൾ ഇപ്പോൾ പ്രസിഡന്റിനെ പ്രഖ്യാപിക്കരുതെന്നും പിന്നീട് തീരുമാനിച്ചാൽ മതിയെന്ന് കെ.സി.വേണുഗോപാലിനോട് അടക്കം പറയണമെന്നും ആവശ്യപ്പെട്ടു.

അതേസമയം കെ.മുരളീധരൻ തോറ്റപ്പോൾ സ്ഥാനങ്ങളിൽ നിന്ന് മാറ്റിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് മുൻ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരും എം.പി.വിൻസെന്റും ആവശ്യപ്പെട്ടു. തോൽവിയുടെ ഉത്തരവാദി തങ്ങൾ മാത്രമല്ലെന്ന് ഇവർ നേതൃത്വത്തെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു. അനുകൂല സാഹചര്യത്തിലും നിലവിലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി അവർ ഉദാഹരണമായി മുന്നോട്ടുവയ്ക്കുകയായിരുന്നു.

സ്ഥാനം തിരിച്ചുനൽകുന്നില്ലെങ്കിൽ തങ്ങൾക്ക് അനുയോജ്യനായ ആളെ പ്രസിഡന്റാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യം അംഗീകരിക്കാൻ കെ.സി.വേണുഗോപാലോ കെ.പി.സി.സി പ്രസിഡന്റോ തയ്യാറായിട്ടില്ല. പലരുമായും ചർച്ച ചെയ്താണ് പുതിയ ഡി.സി.സി പ്രസിഡന്റിനെയും യു.ഡി.എഫ് കൺവീനറെയും പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. എന്നാൽ നാൽവർ സംഘത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി പ്രതിപക്ഷ നേതാവ് അതിൽ വീണ്ടും ഉടക്കിടുകയായിരുന്നുവെന്നാണ് വിവരം.

ശ്രീകണ്ഠനും മൗനം

എത്രയും വേഗം പ്രസിഡന്റിനെ നിയമിക്കണമെന്ന് തൃശൂരിന്റെ ചുമതലയുള്ള വി.കെ.ശ്രീകണ്ഠൻ എം.പി ആവശ്യപ്പെട്ടിരുന്നു. ചേലക്കര ഉപതിരഞ്ഞെടുപ്പിലെ തോൽവിയോടെ തുടരാനില്ലെന്നും ശ്രീകണ്ഠൻ വ്യക്തമാക്കി. എന്നാൽ നാൽവർ സംഘം ഇടപെട്ടതോടെ ഇപ്പോൾ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിലാണ് ശ്രീകണ്ഠൻ. നേതൃത്വം ശ്രീകണ്ഠനെയും കാര്യം ബോദ്ധ്യപ്പെടുത്തി. ഇതോടെ ഇടഞ്ഞുനിൽക്കുന്ന നേതാക്കളെ അനുനയിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഡി.സി.സി പ്രസിഡന്റായി നിലവിലെ വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റിനെയും യു.ഡി.എഫ് കൺവീനറായി ടി.വി. ചന്ദ്രമോഹനെയും പ്രഖ്യാപിക്കുമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ ചർച്ചകൾ വന്നിരുന്നു. പിന്നാലെയാണ് അണിയറയിലെ നീക്കങ്ങൾ.

പരാതിയുമായി രമ്യയും

ചേലക്കര തോൽവിയുടെ പശ്ചാത്തലത്തിൽ രമ്യ ഹരിദാസ് തൃശൂരിലെ ഈ നാൽവർ സംഘത്തിനെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് പറയുന്നു. തന്നെയും തോൽപിക്കാൻ ഈ സംഘം നടത്തിയ ചില കാര്യങ്ങൾ നേതൃത്വത്തിനെ അറിയിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL