തൃശൂർ: മലക്കപ്പാറ തേയിലത്തോട്ടം തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ കളക്ടർ അർജുൻ പാണ്ഡ്യന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു. തോട്ടം തൊഴിലാളികളുടെ കുട്ടികൾക്കു വേണ്ടിയുള്ള പുതിയ അംഗൻവാടി കെട്ടിടം, ഹൈസ്‌കൂൾ, കുടിവെള്ള ക്ഷാമം തുടങ്ങിയ നിരവധി പ്രശ്‌നങ്ങൾ യോഗം ചർച്ച ചെയ്തു. തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുള്ള നടപടികൾ വേഗത്തിലാക്കാൻ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇവയുടെ പുരോഗതി വിലയിരുത്താൽ എല്ലാ മൂന്നു മാസത്തിലും തൊഴിലാളികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം സംഘടിപ്പിക്കാനും കളക്ടർ നിർദ്ദേശിച്ചു. തുടർപ്രവർത്തനങ്ങൾ വിലയിരുത്താൻ ഇരിങ്ങാലക്കുട ആർ.ഡി.ഒയെ ചുമതലപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |