പാലപ്പിള്ളി: വലിയകുളത്ത് ബൈക്കിൽ മാൻ ഇടിച്ച് ദമ്പതികൾ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. വേലൂപ്പാടം വെണ്ണൂറാൻ വീട്ടിൽ ഹസൈനാർ (62), ഭാര്യ പാത്തുമ്മ (54), ഹസൈനറുടെ സഹോദരന്റെ മകൾ വലിയകുളം പള്ളിപ്പുറത്ത് നൗഷാദിന്റെ ഭാര്യ സക്കീന (52) എന്നിവർക്കാണ് പരിക്കേറ്റത്. പാത്തുമ്മയ്ക്കും സക്കീനയ്ക്കും തലയ്ക്കാണ് പരിക്ക്. ഇവരെ വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ആറോടെയായിരുന്നു അപകടം. തോട്ടം തൊഴിലാളികളായ പാത്തുമ്മയേയും സക്കീനയേയും ടാപ്പിംഗിനായി ഹാരിസൺ കമ്പനിയുടെ തോട്ടത്തിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. വലിയകുളത്തുവച്ച് തോട്ടത്തിന്റെ മതിൽ ചാടി റോഡിലേക്ക് വന്ന മാനിനെ ഇടിച്ച് ബൈക്ക് മറിഞ്ഞപ്പോൾ റോഡിലേക്ക് തെറിച്ചുവീണാണ് മൂന്നുപേർക്കും പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |