ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തു കാവിൽ ഭഗവതിക്ക് നാട്ടുകാരുടെ വക പിള്ളേരുതാലപ്പൊലി നടക്കുന്നതിനാൽ നാളെ ഗുരുവായൂരപ്പന്റെ ശ്രീലകം ഉച്ചയ്ക്കും രാത്രിയും നേരത്തെ അടയ്ക്കും. ഉച്ചയ്ക്ക് രണ്ടര മണിക്കൂർ നേരത്തെ ശ്രീലകം അടയ്ക്കും. ഉച്ചപ്പൂജ നേരത്തെ നടത്തി 11.30ന് നടയടച്ചാൽ മൂന്നരയ്ക്കേ തുറക്കൂ. ശ്രീകോവിൽ അടഞ്ഞുകിടക്കുന്ന നേരം ചോറൂൺ, തുലാഭാരം, വിവാഹം, വാഹനപൂജ എന്നിവ നടക്കില്ല. ഗുരുവായൂരപ്പന്റെ ശ്രീലകം അടച്ചാൽ ഉച്ചയ്ക്ക് 12ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ ഭഗവതിയുടെ എഴുന്നള്ളിപ്പ് ആരംഭിക്കും. രാത്രി ഗുരുവായൂരപ്പന്റെ ശ്രീകോവിൽ 9.30ന് അടയ്ക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |