തൃശൂർ : ശരിയായ ദന്തരക്ഷാരീതികൾ ശീലമാക്കാത്തതിനാൽ അന്നനാളത്തിന്റെ ആദ്യ ഭാഗമായ വായിൽ പ്രവേശിക്കുന്ന ബാക്ടീരിയകൾ ഹൃദ്രോഗം, മെനിഞ്ചിറ്റിസ്, ന്യൂമോണിയ, തുടങ്ങിയ മാരക രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണമായേക്കാമെന്ന് യു.കെ. ആസ്ഥാനമായ ലണ്ടൻ ബ്രിഡ്ജ് ഡെന്റൽ ക്ലിനിക്കിലെ ഡോ. ജയ മെവിൻ. ഔഷധി പഞ്ചകർമ്മ ആശുപത്രിയിൽ നടത്തിയ ദന്താരോഗ്യ സംരക്ഷണ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. ഔഷധി പഞ്ചകർമ്മ ആശുപത്രി സൂപ്രണ്ട് ഡോ. കെ.എസ്. രജിതൻ അദ്ധ്യക്ഷനായി. സൗദി മിനിസ്ട്രി ആരോഗ്യ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ദന്തരോഗ വിദഗ്ദ്ധൻ ഡോ. ബോബി വിൽസൺ, ഡോ. കെ.ആർ. ചിഞ്ചു, ഡോ. കെ. സന്തോഷ്, ഡോ. മിനിരാജ്, ഇ. സത്യഭാമ, ബ്രഹ്മകുമാരി സിസ്റ്റർ ബിന്ദു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |