ചേലക്കര: ഡോ. വി.ആർ. ഉണ്ണിക്കൃഷ്ണന് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന തെക്കൻ സ്റ്റാർ മീഡിയ ഡ്രാമ ആൻഡ് ഫിലിം സൊസൈറ്റിയുടെ മൂന്ന് അവാർഡുകൾ ലഭിച്ചു. അദ്ദേഹം തന്നെ രചനയും സംവിധാനവും നിർവഹിച്ച സാന്ത്വനത്തിൽ തണൽ മരം എന്ന ചിത്രത്തിന് ഏറ്റവും നല്ല സന്ദേശ ചലച്ചിത്ര വിഭാഗത്തിലും ഈ വർഷം അദ്ദേഹം സംഗീതം ചെയ്ത സാരസ്വതം എന്ന ആൽബത്തിന് മികച്ച സംഗീത സംവിധാനത്തിനും വൃദ്ധജാലകങ്ങൾ എന്ന ഡോക്യുമെന്ററിക്ക് മൂന്നാം സ്ഥാനവുമാണ് ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വച്ച് ഡോ. ഉണ്ണിക്കൃഷ്ണൻ അവാർഡുകൾ ഏറ്റുവാങ്ങി. ചേലക്കര നവജീവൻ ഹോമിയോ ക്ലിനിക്കിന്റെ മാനേജിംഗ് ഡയറക്ടർ കൂടിയാണ് അദ്ദേഹം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |