തൃശൂർ : ആത്മ ഫൗണ്ടേഷൻ സരസ്വതി വിദ്യാനികേതനിൽ 10, 11, 12 തീയതികളിൽ ആത്മ സോഷ്യൽ ഇംപാക്ട് കോൺക്ലേവ് 2025 നടക്കും. വിവിധ സന്നദ്ധ സംഘടനകൾ, സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ, അദ്ധ്യാപകർ, സി.എസ്.ആർ പ്രൊഫഷണലുകൾ തുടങ്ങിയവർ പങ്കെടുക്കും. സോഷ്യൽ സ്‌റ്റോക്ക് എക്‌ചേഞ്ച് അഡ്വൈസറി കമ്മിറ്റി ചെയർമാൻ ഡോ. ആർ. ബാലസുബ്രഹ്മണ്യം, ഇന്ത്യൻ സ്‌കൂൾ ഡെവലപ്‌മെന്റ് മാനേജ്‌മെന്റ് ഫൗണ്ടർ ഡയറക്ടർ രവി ശ്രീധരൻ സംസാരിക്കും. കേരളം നേരിടുന്ന മാനസികാരോഗ്യപ്രശ്‌നങ്ങൾ, സോഷ്യൽ വർക്ക് പഠനവും പ്രായോഗിക സാമൂഹിക പ്രവർത്തനവും സന്നദ്ധ സേവന സംഘടനകളുടെ പരസ്പര സഹകരണം എന്നീ വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |