തൃശൂർ : ചിറയിൻകീഴ് ഡോ. ജി. ഗംഗാധരൻ നായർ സ്മാരക സമിതിയുടെ പ്രൊഫ.ജി.ശങ്കരപ്പിള്ള സ്മാരക പുരസ്കാരം നാടകപ്രവർത്തകൻ ഇ.ടി.വർഗീസിന് നൽകും. 10,001 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ഒമ്പതിന് രാവിലെ പത്തിന് തൃശൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡി ഇൻ എജ്യുക്കേഷൻ ഹാളിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സമ്മാനിക്കും. എഴുത്തുകാരൻ ഡോ:എസ്.കെ.വസന്തൻ പുരസ്കാര സമർപ്പണം നടത്തും. ആധുനികതയും സമകാലിക മലയാള നാടകവും എന്ന വിഷയത്തിൽ പ്രൊഫ.പി.എൻ.പ്രകാശ് മുഖ്യപ്രഭാഷണം നടത്തും. ചെറുകാടിന്റെ കഥയുടെ സ്വതന്ത്രനാടക രൂപം 'ഊണിന് നാലണ മാത്രം' എന്ന ലഘു നാടകം എം.പാർത്ഥസാരഥി അവതരിപ്പിക്കും. ജി.ശങ്കരപിള്ള രചിച്ച ' ചൊല്ലു, സഞ്ജയാ ചൊല്ലൂ'' എന്ന ലഘുനാടകം വായിച്ച് അവതരിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |