തൃശൂർ: കുട്ടികളെ പുകവലിക്കാൻ ഉപദേശിച്ച് മന്ത്രി സജി ചെറിയാനെതിരെ കോടതി അലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ കോർപ്പറേഷൻ കൗൺസിലർ ജോൺ ഡാനിയേൽ ഗവർണർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കത്തയച്ചു. പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതും അതിന് പ്രചാരം നൽകുന്നതും കോട്പ(സിഗററ്റ് ആൻഡ് അതർ ടുബാക്കോ പ്രൊഡക്ട്‌സ് ആക്ട്) പ്രകാരം കുറ്റമാണ്. കുട്ടികൾക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതും അവരെ പുകവലിക്കാൻ പ്രേരിപ്പിക്കുന്നതും പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നതും ഗുരുതരമായ നിയമലംഘനമാണ്. കേരളത്തിലാകട്ടെ 1999ലെ ഹൈക്കോടതി വിധി പ്രകാരം നേരത്തേ തന്നെ പൊതുസ്ഥലങ്ങളിൽ പുകവലി അനുവദനീയമല്ല. ഹൈക്കോടതി വിധി ലംഘിക്കാൻ പരസ്യമായി ആഹ്വാനം ചെയ്തതിന് മന്ത്രിക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |