തൃശൂർ: കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി. ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിയമവിരുദ്ധമായും ഹൈക്കോടതി വിധികളെ മാനിക്കാതെയും ഫാർമസിസ്റ്റിന്റെ ജോലിയിൽ അയോഗ്യരെ നിയമിക്കുന്നതിന് നിർദ്ദേശം നൽകിയ മെഡിക്കൽ ഓഫീസറുടെ പേരിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ധർണ.സംസ്ഥാന ജനറൽ സെക്രട്ടറി ടി.സുഹൈബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.വി. പങ്കജാക്ഷൻ അദ്ധ്യക്ഷനായി. ടി.സജിത്ത് കുമാർ,പി.പ്രവീൺ, ഗലീലിയോ ജോർജ്്, എൻ.ബിനോദ്, ടി.വി. നവജി, കെ.ലീന, ടി.ആർ.ദിലീപ് കുമാർ, കെ.പി.സണ്ണി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |