
തൃശൂർ: ഔഷധി ആധുനികവത്കരണത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിച്ചു. പുതുതായി സ്ഥാപിച്ച ഐ.സി.പി.എം.എസ് യൂണിറ്റിന്റെ ഉദ്ഘാടവും മന്ത്രി നിർവഹിച്ചു. മികച്ച പ്രവർത്തനങ്ങളാണ് കഴിഞ്ഞ എട്ടരവർഷക്കാലം ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസന കാര്യത്തിൽ ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ചെയർപേഴ്സൺ ശോഭന ജോർജ് അദ്ധ്യക്ഷയായി. മാനേജിംഗ് ഡയറക്ടർ ടി.കെ.ഹൃദിക് റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർ ശ്യാമള മുരളീധരൻ, കെ.എസ്.ഡേവിസ്, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, പി.എം.ലതാകുമാരി, ജനറൽ മാനേജർ ഇ.ഷിബു എന്നിവർ സംസാരിച്ചു. 35 കോടി മുതൽ മുടക്കിൽ ഔഷധിയുടെ കുട്ടനെല്ലൂരിലുള്ള ഫാക്ടറിയിലാണ് ആധൂനികവത്കരണ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചത്. ഫ്‌ളോറിംഗ് ഡ്രൈയിനേജ്, പുതിയ ഇ.ടി.പി പ്ലാന്റ്, ഇൻസിനേറ്റർ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |