
മലക്കപ്പാറ: കേന്ദ്രസർക്കാരിന്റെ പരിസ്ഥിതി ലോല ബിൽ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ ഇന്ന് ബന്ദ്. എല്ലാ വിഭാഗം ഡ്രൈവർമാരും വ്യാപാരികളും തോട്ടം തൊഴിലാളികളും സംയക്തമായാണ് ബന്ദിന് ആഹ്വാനം ചെയ്തത്. കായമ്പത്തൂർ ജില്ലയിലെ വാൽപ്പാറ
ആനമല കടുവാ സങ്കേതത്തിന് കീഴിലുള്ള വാൽപ്പാറ മേഖലയിലെ ജനങ്ങളുടെ സാമൂഹികസാമ്പത്തിക ജീവിതത്തിന് ഭീഷണിയാകുന്ന തരത്തിൽ പരിസ്ഥിതി ബോധവൽക്കരണ ബിൽ നിയമമാക്കുന്നതിൽ പ്രതിഷേധിച്ചാണ് ബന്ദ്. വാൽപ്പാറയിലെ ജനങ്ങളുടെ ഉപജീവനത്തെ നിയമം പ്രതികൂലമായി ബാധിക്കും. 183 വില്ലേജുകളുടെ സാമ്പത്തിക സ്രോതസ് ഇല്ലാതാകും. ആളിയാർ ചെക്ക് പോസ്റ്റ് വൈകുന്നേരം 6ന് അടയ്ക്കൽ, പുതിയ കെട്ടിട നിർമാണ പ്രവർത്തനങ്ങൾ എന്നിവ തടയൽ, വിനോദ സഞ്ചാര മേഖലകളിൽ പ്രവേശം തടയൽ തുടങ്ങിവയാണ് ബില്ലിലെ പ്രധാന നിയമങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |