
തൃശൂർ: തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കഥകളി സംഗീതം മത്സരത്തിൽ തൃശൂർ വിവേകോദയം ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പാർവതിയ്ക്ക് എ ഗ്രേഡ്. ജില്ലാ കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടിയാണ് പാർവതി സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തത്. നളചരിതം രണ്ടാം ദിവസം കഥകളിയിലെ ഊർജിതാശയ... എന്ന പദമാണ് പാർവതി പാടിയത്. കഥകളിയരങ്ങുകളിൽ സംഗീതം നിർവഹിച്ചിട്ടുള്ള പാർവതിയ്ക്ക് കുറുപ്പാശാൻ, തൗര്യതികം തുടങ്ങിയ മത്സരങ്ങളിലും ഒന്നാമതെത്താൻ സാധിച്ചിട്ടുണ്ട്. കലാമണ്ഡലം നാരായണൻ എമ്പ്രാന്തിരി, ദീപ പാലനാട് എന്നിവരാണ് ഗുരുക്കൻമാർ. കഥകളി സംഗീതം കൂടാതെ അഷ്ടപദി, കർണാടക സംഗീതം എന്നിവയിലും പരിശീലനം നേടിവരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |