
തൃശൂർ: റേഷൻ വിതരണം സുഗമമാക്കുന്നതിനും ഹോട്ടലുകളിലും പച്ചക്കറി, മത്സ്യ, മാംസ വിൽപ്പനശാലകളിലും മിതമായ വിലയും ഗുണമേന്മയും ഉറപ്പ് വരുത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നതിനും ഉപഭോക്തൃ സംരക്ഷണ സമിതിയുടെ പ്രഥമ യോഗം തീരുമാനിച്ചു. എ.ഡി.എം ടി.മുരളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ സമിതിയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. ജില്ലാ സപ്ലൈ ഓഫീസർ പി.ആർ.ജയചന്ദ്രൻ, ഡെപ്യൂട്ടി കളക്ടർ (ആർ.ആർ), സപ്ലൈകോ അസിസ്റ്റന്റ് മാനേജർമാർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, ഭക്ഷ്യസുരക്ഷ നോഡൽ ഓഫീസർ, ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ, ഐ.ഒ.സി അസിസ്റ്റന്റ് മാനേജർ, താലൂക്ക് സപ്ലൈ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
ഉപഭോക്താക്കളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വി.എൻ.നാരായണൻ, രാധാകൃഷ്ണ മേനോൻ, പ്രിൻസ് തെക്കൻ, വിൽസൻ പണ്ടാരവളപ്പിൽ, ജയിംസ് മുട്ടിക്കൽ, എ.ജെ.ജോർജ്, എം.കെ.ഉണ്ണികൃഷ്ണൻ, പി.ആർ.രജിത് എന്നിവർ സന്നിഹിതരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |