
തൃശൂർ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ വെസ്റ്റ് സെന്റർ സഭകളുടെ വാർഷിക കൺവെൻഷന് നാളെ നെല്ലിക്കുന്ന് ഐ.പി.സി ഇമ്മാനുവൽ ഗ്രൗണ്ടിൽ തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈകിട്ട് ആറിന് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോസഫ് ജോർജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ അനീഷ് തോമസ്, ബി.മോനച്ചൻ, പി.സി.ചെറിയാൻ, റെജി മാത്യു, കെ.ജെ.തോമസ്, ജെയിംസ് ജോർജ് എന്നിവർ വചനസന്ദേശം നൽകും.
വെള്ളിയാഴ്ച രാവിലെ 10ന് പ്രാർഥനാസംഗമവും ശനിയാഴ്ച രാവിലെ 10ന് സോദരി സമ്മേളനവും നടക്കും. ഞായർ രാവിലെ 9ന് വിശുദ്ധ സഭായോഗവും തിരുവത്താഴ ശുശ്രൂഷയും മൂന്നിന് സൺഡേ സ്‌കൂൾ യുവജന സംഘടന വാർഷികവും നടക്കും. പാസ്റ്റർ എ. കെ.പൗലോസ്, ടോണി.ഡി.ചൊവ്വൂക്കാരൻ, പാസ്റ്റർ സബിൻ.പി.ജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |