
തൃശൂർ: ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ് വി.എസ്.പാർവതിക്ക് തൃശൂർ ആദരണീയം സാംസ്കാരിക പൗരാവലിയുടെ അനുമോദനം. നെട്ടിശ്ശേരി ശ്രീപത്മത്തിൽ വി.ബി.സന്തോഷിന്റെയും വിനിതയുടെയും മകളും മുക്കാട്ടുകര സെന്റ് ജോർജസ് യു.പി സ്കൂളിലെ 6-ാം ക്ലാസ് വിദ്യാർത്ഥിനിയുമാണ്. മുൻ നിയമസഭ സ്പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹൻ, ഐ.എം.വിജയൻ എന്നിവർ മുഖ്യാതിഥികളായി. സെന്റ് ജോർജ്ജസ് യു.പി സ്കൂൾ പ്രധാന അദ്ധ്യാപിക സി.എൽ.ലിനറ്റ് , അഡ്വ. എസ്.അജി, ഡോ. അരവിന്ദൻ വല്ലച്ചിറ, കെ.ഗോപാലകൃഷ്ണൻ, ജെൻസൻ ജോസ് കാക്കശ്ശേരി, ശരത്ത് ചന്ദ്രൻ മച്ചിങ്ങൽ, കെ.എൻ.നാരായണൻ, കെ.പി.രാധാകൃഷ്ണൻ, രാമചന്ദ്രൻ പുതൂർക്കര, സത്യഭാമ ടീച്ചർ, ജോൺസൻ ആവോക്കാരൻ, അനിൽകുമാർ തെക്കൂട്ട്, യു.വിജയൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |