
തൃശൂർ: ഭിന്നശേഷി മേഖലയിലെ മികവിന്റെ കേന്ദ്രമായ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ന്യൂസ് ലെറ്റർ പ്രസിദ്ധീകരണം ആരംഭിച്ചു. നിപ്മർ നൽകുന്ന സേവനങ്ങൾ, പരിശീലനം, പരിപാടികൾ, വികസന വാർത്തകൾ എന്നിവ പൊതുജനങ്ങളിലും പ്രൊഫഷണലുകളിലും എത്തിക്കാനാണ് ഓൺലൈൻ ന്യൂസ് ലെറ്റർ പ്രസിദ്ധീകരണം ആരംഭിച്ചത്.
മന്ത്രി ഡോ. ആർ.ബിന്ദു പ്രകാശനം ചെയ്തു. സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ഡോ. പി.ടി.ബാബുരാജ്, സാമൂഹ്യ നീതി ഡയറക്ടർ പ്രിയങ്ക ജി.ഐ.എ.എസ്, നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ സി.ചന്ദ്രബാബു, നിഷ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുജ കുന്നത്ത് എന്നിവർ പങ്കെടുത്തു. www.nipmr.org.in എന്ന വിലാസത്തിൽ ന്യൂസ് ലെറ്റർ ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |