SignIn
Kerala Kaumudi Online
Thursday, 22 October 2026 7.07 PM IST

നമ്പർ വൺ : വാർഷിക പദ്ധതി വിഹിതം ചെലവഴിച്ച്, മിന്നി തൃശൂർ

തൃശൂർ : വാർഷിക പദ്ധതി വിഹിതം 303 കോടി ചെലവഴിച്ച് സംസ്ഥാനത്ത് തൃശൂർ ഒന്നാമതെത്തി. കഴിഞ്ഞവർഷത്തെ ചെലവഴിക്കാനുള്ളത് ഉൾപ്പെടെ 740.87 കോടിയാണ് ജില്ലയ്ക്കുള്ളത്. തൃശൂർ ഇതിനകം നാൽപ്പത് ശതമാനത്തിലേറെ രൂപ ചെലവഴിച്ചു. 39.58 ശതമാനം ചെലവഴിച്ച ആലപ്പുഴയാണ് രണ്ടാമത്. 38.39 ശതമാനത്തോടെ മലപ്പുറം മൂന്നാമതായി.
മുൻവർഷങ്ങളേക്കാൾ മികച്ച പ്രകടനമാണ് തൃശൂരിന്റേത്. മാർച്ച് 31ന് അകം നൂറ് ശതമാനത്തിലെത്തിക്കാനുള്ള പ്രവർത്തനമാണ് നടക്കുന്നത്.
കഴിഞ്ഞവർഷങ്ങളിൽ മാർച്ച് ആദ്യവാരത്തിൽ മുപ്പത് ശതമാനം മാത്രമാണ് ചെലവഴിച്ചത്. പിന്നീട് ജില്ലാ പഞ്ചായത്ത് ശക്തമായ നടപടികളിലൂടെ, മെച്ചപ്പെട്ട നിലയിലെത്തി.

അതേസമയം ഇത്തവണ ജനുവരി ആദ്യ വാരം നാൽപ്പത് ശതമാനമെത്തിക്കാനായത് നേട്ടമായാണ് വിലയിരുത്തുന്നത്. സാമ്പത്തിക വർഷാവസാനമുണ്ടാകുന്ന ട്രഷറി നിയന്ത്രണത്തിൽ ഉൾപ്പെടാതിരിക്കാനുള്ള പ്രവർത്തനമാണ് നടക്കുന്നത്. 25 ലക്ഷം വരെയുള്ള ബില്ലുകൾ താമസമില്ലാതെ മാറിപ്പോയതിലൂടെ, പദ്ധതി പ്രവർത്തനം വേഗത്തിലാക്കാനായതായി അധികൃതർ ചൂണ്ടിക്കാട്ടി. ലൈഫ് പദ്ധതിക്ക് മുൻതൂക്കം നൽകിയുള്ള പ്രവർത്തനമാണ് നടക്കുന്നത്. ഇതിന് പുറമേ ശുചിത്വ പ്രവർത്തനം, മാലിന്യ സംസ്‌കരണം, റോഡ് ടാറിംഗും മറ്റ് നവീകരണ പ്രവർത്തനങ്ങളുമാണ് നടക്കുന്നത്.


ചെലവഴിക്കാനുള്ളത് 740.87 കോടി

(സ്പിൽ ഓവർ സഹിതം)
ചെലവഴിച്ചത് 303 കോടി
ശതമാനം 40.9


മറ്റ് ജില്ലകളുടെ തുക, ശതമാനം


കാസർകോട് 294.95 (38.28)
കണ്ണൂർ 559 (38.07)
കൊല്ലം 615.54 (36.91)
പാലക്കാട് 702.46 (36.24)
കോഴിക്കോട് 658.12 (36.06)
തിരുവനന്തപുരം 839.63 (33.95)
വയനാട് 298.4 (33.88)
കോട്ടയം 403.01 (33.87)
എറണാകുളം 676.4 (33.49)
പത്തനംതിട്ട 306.48 (32.01)
ഇടുക്കി 371.7 (26.33)


മാർച്ച് 25 ഓടെ പൂർത്തിയാക്കുന്ന വിധത്തിലാണ് പ്രവർത്തനം. ലക്ഷ്യം പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് വിശ്വാസം.


വി.എസ്.പ്രിൻസ്
പ്രസിഡന്റ് ജില്ലാ പഞ്ചായത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL