SignIn
Kerala Kaumudi Online
Thursday, 22 October 2026 5.11 PM IST

അരങ്ങിൽ പരാധീനതകൾ, കിതച്ച് കഥകളി സംഘം

1

മാള: കലാമണ്ഡലത്തിന് പത്ത് വർഷം മുന്നേ കഥകളി പഠനത്തിന് തുടക്കമിട്ട പൊയ്യയിലെ കാട്ടൂക്കാരൻ ചാന്തു സന്തപ്പൻ മെമ്മോറിയൽ (കെ.സി.എസ്.എം) കഥകളി സംഘം അടച്ചുപൂട്ടലിന്റെ ഭീഷണിയിൽ. കലാകാരന്മാരുടെ കുറവും ശാരീരിക അവശതകളുമാണ് കാരണം. സർക്കാരിന്റെയോ മറ്റ് സംഘടനകളുടെയോ ഒരു സഹായവും ഇല്ലാതെയാണ് കുഡുംബി സമുദായത്തിൽപെട്ട കൂലിപ്പണിക്കാരായ ഇവർ കഥകളിയെ ഹൃദയത്തിലേറ്റിയത്. കൊവിഡിൽ കാലിടറിയെങ്കിലും അമരക്കാരൻ കാട്ടുക്കാരൻ സന്തപ്പൻ ശിവരാമനും (81),മകൻ കാർത്തികേയനും സംഘത്തെ നയിച്ചു. എന്നാൽ കഴിഞ്ഞകൊല്ലം പല ക്ഷേത്രങ്ങളിൽ നിന്ന് കഥകളി അവതരിപ്പിക്കാൻ ക്ഷണം വന്നെങ്കിലും നിരസിക്കുകയായിരുന്നു. രണ്ടര മണിക്കൂർ തുടർച്ചയായി പാടാൻ ശിവരാമന്റെ ആരോഗ്യസ്ഥിതി സമ്മതിക്കുന്നില്ല. ശിവരാമന് പകരം പാടാൻ ആരുമില്ല.ശിവരാമന്റെ അനിയന്മാരായ പ്രഭാകരൻ,ബാലൻ,ദിവാകരൻ എന്നിവർ വേഷം,ചെണ്ട,സ്ത്രീ വേഷമാണ് ചെയ്യാറ്. ഇവർക്കും പ്രായത്തിന്റേതായ ആരോഗ്യപ്രശ്‌നങ്ങളാണ്. നാലുവർഷമായി പുതിയ തലമുറ ഈ കല പഠിക്കാൻ തയ്യാറാവുന്നില്ല. പലരും വരുമാനത്തിനായി വേറെ തൊഴിൽ തേടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ശിവരാമൻ പറയുന്നു. ശിവരാമന്റെ മകനായ കാർത്തികേയനും ചെണ്ട ഉണ്ടാക്കിയും ചെണ്ടകളുടെ വട്ടം റിപ്പയർ ചെയ്തുമാണ് ജീവിക്കുന്നത്.

സംഘത്തിന്റെ പിറവി


1917ലാണ് നാട്യസംഘത്തിന്റെ പിറവി. കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി കാണാനെത്തിയപ്പോഴാണ് സന്തപ്പന് കഥകളി പഠിക്കണമെന്ന മോഹമുണ്ടാകുന്നത്. തുടർന്ന് അത് ചെന്നുനിന്നത് പറവൂർ ഏഴീക്കരയിലെ പത്മനാഭൻ നായരിൽ. അനുജനെയും മക്കളെയും പഠിപ്പിച്ച് കഥകളി യോഗം തുടങ്ങാനായി ശ്രമം. ഗുരുനാഥനും കുടുംബത്തിനും താമസിക്കാനുള്ള വീട് പൊയ്യയിൽ ഒരുക്കിക്കൊടുത്തു. പഠനം തുടങ്ങി. 1920 മുതൽ സംഘം കഥകളി അവതരണം തുടങ്ങി. ഗുരുദക്ഷിണ,ഉത്തര സ്വയംവരം അങ്ങനെ 15ൽപരം കഥകളികൾ. തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ കഥകളി കൊച്ചിരാജാവിനും ഇഷ്ടപ്പെട്ടു. സന്തപ്പന് തിരുവഞ്ചിക്കുളം മൂപ്പൻ എന്ന സ്ഥാനപ്പേരും നേടിയെടുക്കാനായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL