തൃശൂർ : ബി.ജെ.പി മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതിൽ തർക്കം രൂക്ഷം. കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ പല മണ്ഡലങ്ങളുടെയും കാര്യത്തിൽ സമവായമായില്ല. ഇതേത്തുടർന്നാണ് തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് വിട്ടത്. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി.കൃഷ്ണകുമാർ, അഡ്വ.പി.സുധീർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ജില്ലയിലെ പ്രമുഖ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്നത്. എന്നാൽ കടുത്ത ചേരിതിരിവ് പ്രകടമായതിനെ തുടർന്ന് തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് വിട്ടു. എതാനും ദിവസം മുമ്പ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.സദാനന്ദൻ മാസ്റ്ററുടെയും ടി.പി.സിന്ധു മോളുടെയും നേതൃത്വത്തിൽ 26 മണ്ഡലം കമ്മിറ്റികളിൽ നിന്ന് അഭിപ്രായം ശേഖരിച്ചിരുന്നു. ജില്ലാ പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിൽ അഭിപ്രായം ശേഖരിക്കുന്നുണ്ട്. പുതിയ സംവിധാനം അനുസരിച്ച് ബി.ജെ.പിക്ക് ജില്ലയിൽ മൂന്ന് പ്രസിഡന്റുമാരുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |